Sunday, April 15, 2012

കണ്ടുകൊണ്ടിരിക്കനാവില്ല - വി എസ് അച്യുതാനന്ദന്‍



അധികാരം നിലനിര്‍ത്തുന്നതിനുവേണ്ടി യുഡിഎഫ് സര്‍ക്കാര്‍ രാജ്യത്തെ മതേതര സങ്കല്‍പ്പങ്ങളെ തകിടം മറിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍.   മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.  ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാതെ യുഡിഎഫിലെ പ്രധാന കക്ഷികള്‍ പരസ്പരം ഏറ്റുമുട്ടുന്നത് ജനങ്ങള്‍ ഏറെനാള്‍ കണ്ടുകൊണ്ടിരിക്കില്ല.  UDF  ഭരണത്തിനുകീഴില്‍ സംസ്ഥാനത്തിന്റെ ഭാവി സുരക്ഷിതമല്ല.   മണ്ണെണ്ണ, കുടിവെള്ളം, ഒപി ടിക്കറ്റ്, തുടങ്ങി എല്ലാത്തിന്റെയും വിലവര്‍ധിപ്പിക്കുകയാണ്.  ഇതിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് ജനങ്ങള്‍ തയ്യാറാകണം.   കൂടംകുളം സന്ദര്‍ശിക്കുന്നതില്‍ നിന്നും പാര്‍ടി തന്നെ വിലക്കിയിട്ടില്ലെന്നും സമരസ്ഥലം സന്ദര്‍ശിക്കുന്നതിനെ കുറിച്ച് തീരുമാനിച്ചിട്ടില്ലെന്നും  വിഎസ് പറഞ്ഞു.

1 comment:

VANIYATHAN said...

സ:അചുതാനന്ദൻ മുഖ്യ മന്ത്രി ആയപ്പോൾ കേരള ജനതക്ക്‌ വളരെ യേറെ പ്രതീക്ഷകൾ ഉണ്ടായിരുന്നൂ. അതുവരെ കഖാവ്‌ പറഞ്ഞകാര്യങ്ങൾ എല്ലാം നിറവേറ്റിക്കാണാം എന്ന് ജനം കരുതി. അവസാനം 4 വർഷം തികഞ്ഞപ്പോൾ വന്നപോലെ സ:ഖാവ്‌ പോയി. ഇവിടെ ഒന്നും നടന്നില്ലന്നുമാത്രമല്ല ആരുവിചാരിച്ചാലും ഒന്നും നടക്കില്ല എന്നും സഖാവു പഠിപ്പിച്ചു. യൂ ഡീ എഫ്‌ ഭരിക്കുമ്പോൾ ലീഗിനു ഒരു മന്ത്രി കൂടിപ്പോയി എന്നുകരുതി ഇന്ധ്യയിലെ ജനാതിപത്യം തകരുകയും ഒന്നും ഇല്ല എന്ന് കേരള ജനതക്ക്‌ നല്ലവണ്ണം അറിയാം. കഴിഞ്ഞ 4 വർഷവും ലീഗിനു ഒരു മന്ത്രി പോലും ഇല്ലായിരുന്നല്ലോ അന്ന് മുസ്ലീം സഹോദരന്മാർക്ക്‌ ഈ ജനായത്ത ഭരണത്തിൽ ഒരു മന്ത്രിയെങ്കിലും കൊടുത്തില്ലായിരുന്നല്ലോ. വെളിയിൽ നിൽക്കുമ്പോൾ എന്തും സഖാവു പറയും എന്ന് ജനം നന്നായി പഠിച്ചു.